ജനപ്രിയ കായിക ഇനമായ ഫുട്ബോളിലെ സമ്പന്നര്‍ വീണ്ടും റയല്‍ മാഡ്രിഡ്. 2011-12 വര്‍ഷത്തെ വരുമാനം 512.6 മില്യണ്‍ പൌണ്ടിലെത്തിച്ചാണ് റയല്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്. 483 മില്യണ്‍ പൌണ്ട് ആണ് അവരുടെ വരുമാനം. ഇംഗ്ലിഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മൂന്നാം സ്ഥാനത്ത്. 395.9 മില്യണ്‍ പൌണ്ടാണ് വരുമാനം. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇംഗ്ലിഷ് ക്ലബ് ചെല്‍സി ആണ് അഞ്ചം സ്ഥാനത്ത്.
സ്പെയിന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഫുട്ബോള്‍ ഭ്രമം ഒരിക്കലും കുറഞ്ഞിട്ടില്ല എന്നാണ് റയലും ബാഴ്സയും തെളിയിക്കുന്നത്.