ബാഴ്സയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍

മാഡ്രിഡ്| WEBDUNIA|
PRO
സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടും. രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് മലാഗയെ തോല്‍പിച്ച് ബാഴ്‌സലോണ സെമിഫൈനലില്‍ കടന്നു. വലന്‍സിയയെ 3-1ന് തോല്‍പ്പിച്ചാണ്‌ റയല്‍ മാഡ്രിഡ്‌ സെമിയില്‍ കടന്നത്‌.

ബാഴ്‌സയ്ക്കുവേണ്ടി ലയണല്‍ മെസി, പെഡ്രോ, ജെറാഡ് പിക്യു, ഇനിയേസ്റ്റ എന്നിവര്‍ ഗോളുകള്‍ നേടി. ബാഴ്സയോട് തോറ്റെങ്കിലും ഒരു ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മലാഗ നടത്തിയത്.

സ്പെയിനിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ് കിംഗ്സ് കപ്പ്. സെമിയില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനായി ഏവരും കാത്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :