കാറോട്ട മത്സരത്തിന്റെ ആവേശം കേരളത്തിലേക്കും. ഫോര്‍മുല വണ്‍ പ്രദര്‍ശന മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നരേന്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ഇന്ത്യയുടെ ഏക ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേയ്ന്‍ കാര്‍ത്തികേയന്‍, ഇതുസംബന്ധിച്ച് സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാറുമായി ചര്‍ച്ച നടത്തി.
ഓണത്തിന് തിരുവനന്തപുരത്ത് ഫോര്‍മുല വണ്‍ പ്രദര്‍ശന ഓട്ടമത്സരം നടത്താനാണ് ആലോചന. തിരുവനന്തപുരത്തെ റോഡുകള്‍ മികച്ചതാണെന്നും കാര്‍ത്തികേയര്‍ പറഞ്ഞു.
എവിടെ വച്ച് പ്രദര്‍ശന മത്സരം നടത്തണമെന്ന് കൂടുതല്‍ പരിശോധനങ്ങള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.