ഫൈനല്‍ കാണാതെ സന്തോഷ് ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്
കട്ടക്ക്|
WEBDUNIA|
PTI
ഫൈനല്‍ കാണാതെ സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിന്ന് കേരളം പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തെ സര്‍വീസസ് പരാജയപ്പെടുത്തിയത്. അമ്പതാം മിനിറ്റില്‍ സംഭവിച്ച ഒരു പിഴവാണ് കേരളത്തിന് വിനയായത്. കേരളത്തിന്‍റെ മര്‍സൂക് അടിച്ച ഒരു സെല്‍ഫ് ഗോളാണ് സര്‍വീസസിന് മുന്‍തൂക്കം നല്‍കിയത്.
സര്‍വീസസിന്‍റെ സുബ്രതാ സര്‍ക്കാര്‍ അഞ്ചാം മിനിറ്റില്‍ തന്നെ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടിയിരുന്നു. പിന്നീടായിരുന്നു സെല്‍ഫ് ഗോള്‍. ഒടുവില്‍ വിനീത് ആന്‍റണിയിലൂടെ കേരളം ഒരു ഗോള്‍ മടക്കി.
കേരളം 2006ലാണ് അവസാനമായി സെമിഫൈനലില്‍ മത്സരിച്ചത്. 2006ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനമായി സെമിഫൈനലില്‍ പങ്കെടുത്തത്. 2004ല്‍ ഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്.