യുവേഫയില്‍ ഇനിയുള്ളത് 'മൂന്ന് ഫൈനല്‍'

ലണ്ടന്‍| WEBDUNIA| Last Modified ശനി, 7 ഏപ്രില്‍ 2012 (16:00 IST)
PRO
PRO
ആവേശ പോരാട്ടങ്ങള്‍ വേദിയായ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇനി നടക്കാനുള്ളത് മൂന്ന് ഫൈനലുകള്‍. ഫലത്തില്‍ ഒരു ഫൈനലും രണ്ട് സെമിഫൈനലുമാണ്‌ ശേഷിക്കുന്നതെങ്കിലും സെമിഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകളെ കണക്കിലെടുക്കുമ്പോള്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളും ഫൈനലിന് തുല്യമാകുന്നു. ഇതിലെ സ്വപ്‍ന പോരാട്ടം ഇംഗ്ലീഷ് ക്ലബായ ചെല്‍സിയും സ്‍പാനിഷ് ക്ലബായ ബാഴ്‍സലോണയും തമ്മിലാണ്‌. ചെല്‍സിയ്ക്ക് അഭിമാന പോരാട്ടമാണ്‌ ബാഴ്‍സയുടെ താരം മെസ്സിയെ കീഴടക്കലാകും ശ്രമത്തിലാകും ചെല്‍സി ഡിഫന്ഡര്‍മാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും പ്രയാസകരമായ കാര്യം.

മറ്റൊരു സെമിഫൈനലില്‍ മികച്ച ഫോമിലുള്ള സ്‍പെയിന്‍ ക്ലബായ റയല്‍ മാന്‍ഡ്രിഡും ജര്‍മ്മനിയില്‍ നിന്നുള്ള ബയണ്‍ മ്യൂണിക്കുമാണ്‌ ഏറ്റുമുട്ടുന്നത്. ഇതും ഫൈനലിന് തുല്യമായ പോരാട്ടം തന്നെയാകും. തുല്യ ശക്തികള്‍ എന്നത് തന്നെയാണ്‌ ഈ ടീമുകളുടെ പ്രത്യേകത. ഫൈനലിലേക്ക് കടക്കുന്നത് ഈ നാല്‌ ടീമുകളില്‍ ഏതൊക്കെയായാലും അതൊരു ചരിത്ര ഫൈനല്‍ കൂടിയായിരിക്കും.

English Summary: Three years after angrily complaining about their semifinal loss to Barcelona, Chelsea will meet the four-time European champion once again for a berth in the Champions League final. Fans are eagrly waiting to see the two semi matches and a final like 3 finals.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :