ഇന്ത്യാ- പാക് ലോക സെമിഫൈനല്‍ ഒത്തുകളി: ഐസിസി നിഷേധിച്ചു
ദുബായ്|
WEBDUNIA|
PRO
PRO
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ലോകകപ്പ് സെമിഫൈനല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ ഒത്തുകളി നടന്നതായ ആരോപണം ഐ സി സി നിഷേധിച്ചു. ഡല്‍ഹിക്കാരായ വിക്കി സേത്ത്, മോനുഭായി എന്നീ വാതുവെപ്പുകാരെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മത്സരത്തെക്കുറിച്ച് ഐ സി സി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതും കൗണ്‍സില്‍ നിഷേധിച്ചിട്ടുണ്ട്.
ഈ പരാമര്‍ശം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ സി സി സി ഇ ഒ ഹാരൂണ്‍ ലോര്‍ഗത് പറഞ്ഞു. മത്സരത്തെക്കുറിച്ച് അന്വേഷിക്കേണ്ട യാതൊരു കാരണവും തെളിവുമില്ല. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്ത്യ-പാക് സെമിയെന്നും അദ്ദേഹം പറഞ്ഞു
ബോളിവുഡിലെ അറിയപ്പെടുന്ന ഒരു നടിയെ ഉപയോഗിച്ച് താരങ്ങളെ സ്വാധീനിച്ചാണ് ഒത്തുകളി നടത്തുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ടെസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമത്സരങ്ങള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങള്‍, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് വാതുവയ്പ്പുകാര്‍ പറയുന്നു.
പതുക്കെ സ്‌കോര്‍ ചെയ്യുന്നതിന് ബാറ്റ്‌സ്മാന്മാര്‍ക്ക് 35 ലക്ഷം രൂപ, റണ്‍സ് വഴങ്ങുന്നതിന് ബൗളര്‍ക്ക് 40 ലക്ഷം രൂപ, മത്സരഫലം ഉറപ്പിക്കുന്നവര്‍ക്ക് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് വാതുവയ്പ്പുകാര്‍ പണം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
English Summaray: "The story carried by the newspaper, in which it has claimed that the ICC is investigating the ICC Cricket World Cup 2011 semifinal between India and Pakistan, is baseless and misleading," ICC CEO Haroon Lorgat said in a statement.