ചാമ്പ്യന്സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലൈല്‍ നിന്നും വിജയിച്ചു കയറിയ ചെല്‍സിയും റയല്‍ മാഡ്രിഡും സെമി ഫൈനലില്‍. മികച്ച ആധിപത്യത്തോടെയാണ് ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കരസ്ഥമാക്കിയത്. ചെല്‍സി പോര്‍ച്ചുഗീസ് ക്ലബായ ബെനഫികയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നിലവിലെ പരമ്പരയിലെ നിലവില ചാമ്പ്യന്മാരായ റയല്‍ മാന്ഡ്രിഡ് സൈപ്രസ് ക്ലബായ അപോയാല്‍ നികോഷ്യയെയാണ് പരാജയപ്പെടുത്തിയത്.
ചെല്‍സി കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് ചാമ്പന്‍സ് ലീഗിന്‍റെ സെമിയില്‍ കടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ വിജയം നേടിയ റയല്‍ മാഡ്രിഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സെമി മത്സരത്തിലേക്ക് കടക്കുന്നത്. ചെല്‍സിയുടെ സെമിയിലെ എതിരാളികള്‍ ബാഴ്‍സലോണയാണ്. മികച്ച ഫോമിലുള്ള മെസിയെ പിടിച്ചുക്കെട്ടി സെമിവിജയം നേടാനുള്ള ശ്രമത്തിലാകും ചെല്‍സി.
English Summary: Chelsea survived a nervous finale against 10-man Benfica to earn a 2-1 win in the Champions League quarterfinal second leg and set up a last-four showdown with holders Barcelona.