സന്തോഷ് ട്രോഫി: കേരളത്തിന്റെ ആദ്യ മത്സരം മെയ് 11-ന്

കോഴിക്കോട്| WEBDUNIA|
PRO
PRO
ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 11 മുതല്‍ 27 വരെ ഒറീസയില്‍ നടക്കും. 34 ടീമുകളാണ് അറുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ ആദ്യ മത്സരം മെയ് 11-നാണ്.

തുടര്‍ച്ചായ മൂന്ന് ടൂര്‍ണമെന്റുകളായി കേരളത്തിന് പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ക്ലസ്റ്റര്‍ റൗണ്ടു മുതല്‍ കേരളം കളിച്ചു തുടങ്ങണം. മെയ് 11-ന് ത്രിപുരയെയും 15-ന് ഹിമാചലിനെയുമാണ് ക്ലസ്റ്റര്‍ റൗണ്ടില്‍ കേരളം നേരിടുക.

ബംഗാള്‍ ആണ് നിലവിലെ സന്തോഷ് ട്രോഫി ജേതാക്കള്‍.

English Summary: 66th Santhosh Trophy will begin from May 11th in Odisha. Kerala' first match is on the same day.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :