ഇന്ത്യാ- പാക് ലോക സെമിഫൈനല്‍ ഒത്തുകളി?; ബോളിവുഡ് നടി ഇടനിലക്കാരി?

ലണ്ടന്‍| WEBDUNIA|
PRO
PRO
ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ലോകകപ്പ് സെമിഫൈനല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ ഒത്തുകളി നടന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിക്കാരായ വിക്കി സേത്ത്, മോനുഭായി എന്നീ വാതുവെപ്പുകാരെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രഹസ്യ ക്യാമറ ചിത്രീകരണത്തിലൂടെയാണ് വാതുവെപ്പുകാരുടെ വെളിപ്പെടുത്തലുകള്‍ സണ്‍ഡെ ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ബോളിവുഡിലെ അറിയപ്പെടുന്ന ഒരു നടിയെ ഉപയോഗിച്ച് താരങ്ങളെ സ്വാധീനിച്ചാണ് ഒത്തുകളി നടത്തുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ടെസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമത്സരങ്ങള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങള്‍, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് വാതുവയ്പ്പുകാര്‍ പറയുന്നു. പുതിയ ഒത്തുകളി വിവാദത്തെ അന്വേഷിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അഴിമതിവിരുദ്ധവിഭാഗം അറിയിച്ചിട്ടുണ്ട്.

പതുക്കെ സ്‌കോര്‍ ചെയ്യുന്നതിന് ബാറ്റ്‌സ്മാന്മാര്‍ക്ക് 35 ലക്ഷം രൂപ, റണ്‍സ് വഴങ്ങുന്നതിന് ബൗളര്‍ക്ക് 40 ലക്ഷം രൂപ, മത്സരഫലം ഉറപ്പിക്കുന്നവര്‍ക്ക് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് വാതുവയ്പ്പുകാര്‍ പണം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം 2010-ല്‍ പുറത്തുകൊണ്ടുവന്ന തത്സമയ ഒത്തുകളി ആരോപണത്തില്‍ പാകിസ്ഥാന്‍ താരങ്ങളെ ശിക്ഷിച്ചിരുന്നു. പാകിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ കോഴ വാങ്ങി നോബോളുകള്‍ എറിയുന്നുവെന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്. മൂവര്‍ക്കും ബ്രിട്ടീഷ് കോടതി ജയില്‍ശിക്ഷ വിധിച്ചിരുന്നു.

English summary:

Cricket again came under a cloud as the Sunday Times, London, carried out a sting operation on a Delhi-based bookie who claimed last year's World Cup semifinal between India and Pakistan at Mohali was rigged.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :