അനുബന്ധ വാര്‍ത്തകള്‍
- ഈ ഓപ്പണർമാരെയും മധ്യനിരയെയും കൊണ്ട് ഒന്നും പറ്റില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞു, പാക് ടീമിനെതിരെ ആദ്യ വെടി പൊട്ടിച്ച് ഷോയ്ബ് അക്തർ
- ഇന്ത്യയും അത്ര നല്ല ടീമൊന്നുമല്ല, സെമി തോറ്റ് അടുത്താഴ്ച തിരിച്ചെത്തും : അക്തർ
- ഇന്ത്യയുടെ വിജയങ്ങൾ അവിടെ നിൽക്കട്ടെ, ബൗളിങ്ങിൽ ഇനിയും പരിഹരിക്കാൻ പ്രശ്നങ്ങൾ ഏറെയെന്ന് കപിൽദേവ്
- ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു, ആതിഥേയര്‍ക്ക് എട്ടിന്റെ പണി !
- ഇന്ന് മരണക്കളി; ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍, സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം
ആകെ അവിയൽ പരുവം, ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമി കടക്കും?
ടി20 ലോകകപ്പിൽ ഒരറ്റത്ത് മഴ വെല്ലുവിളിയായതിനെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു. ഗ്രൂപ്പ് ഒന്നിലെ അയർലൻഡ്- അഫ്ഗാനിസ്ഥാൻ മത്സരവും ലോകകപ്പിലെ തന്നെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായി ഇംഗ്ലണ്ട്- ഓസ്ട്രേലിയ പോരാട്ടവുമാണ് ഇന്ന് ഉപേക്ഷിച്ചത്. ഇതോടെ കടുത്ത മത്സരം നിലനിൽക്കുന്ന ഒന്നാം ഗ്രൂപ്പിലെ സ്ഥിതി ആകെ അവതാളത്തിലായി.
വിചിത്രമാണ് ഗ്രൂപ്പ് ഒന്നിലെ പോയൻ്റ് പട്ടിക. പട്ടികയിൽ മൂന്ന് പോയൻ്റുകളുള്ള ന്യൂസിലൻഡ്,ഇംഗ്ലണ്ട്,അയർലൻഡ്, ഓസ്ട്രേലിയ ടീമുകളാണ് ഗ്രൂപ്പിലെ ആദ്യ 4 സ്ഥാനങ്ങളിലുള്ളത്. ഇതിൽ ന്യൂസിലൻഡ് 2 മത്സരങ്ങളും മറ്റ് ടീമുകൾ 3 മത്സരങ്ങളും പൂർത്തിയാക്കി. നിലവിലെ പോയൻ്റിൻ്റെ അടിസ്ഥാനത്തിൽ ന്യൂസിലൻഡിനാണ് സെമി സാധ്യതകൾ അധികവും.
ആദ്യ നാല് സ്ഥാനക്കാരിൽ ഇംഗ്ലണ്ടിന് 0.239 നെറ്റ് റൺറേറ്റ്, അയർലൻഡിന് 1.170, ഓസ്ട്രേലിയക്ക് 1.55 എന്നിങ്ങനെയാണുള്ളത്. ഈ ടീമുകൾക്കെല്ലാം ഇപ്പോഴും സെമി സാധ്യത നിലനിൽക്കുന്നു. ഗ്രൂപ്പിലെ ശക്തരായ ടീമുകൾ എന്ന നിലയിൽ ഓസീസ്, ഇംഗ്ലണ്ട് എന്നിവർക്ക് ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കുക മാത്രമല്ല മികച്ച റൺറേറ്റിൽ വിജയിക്കുക കൂടി വേണം. അഞ്ചാമതുള്ള ലങ്കയ്ക്ക് 2 പോയിൻ്റുകളാനുള്ളത്. മഴ ഇത്തരത്തിൽ പണിതരുകയാണെങ്കിൽ ശ്രീലങ്കയ്ക്കും ഗ്രൂപ്പിൽ മുന്നേറാൻ സാധ്യതയുണ്ട്.