ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചു, ആതിഥേയര്‍ക്ക് എട്ടിന്റെ പണി !

ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അനിവാര്യമായിരുന്നു

രേണുക വേണു| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (15:43 IST)

ട്വന്റി 20 ലോകകപ്പില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണി കൊടുത്ത് മഴ. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരം മഴ മൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്. ടോസിടാന്‍ പോലും സാധിക്കാത്ത വിധം മഴ വില്ലനായി നിന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ നാലാം മത്സരമാണ് മഴ മൂലം ഉപേക്ഷിക്കുന്നത്.

ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അനിവാര്യമായിരുന്നു. നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ഇംഗ്ലണ്ടിനോട് ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റിലും മാറ്റം വരുമായിരുന്നു. ഈ സ്വപ്‌നങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

മൂന്ന് കളിയില്‍ ഒരു ജയവുമായി മൂന്ന് പോയിന്റോടെ ഗ്രൂപ്പ് ഒന്നില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ ഇപ്പോള്‍. നെറ്റ് റണ്‍റേറ്റ് കൂടുതല്‍ ഉള്ളതിനാല്‍ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :