അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ വിജയങ്ങൾ അവിടെ നിൽക്കട്ടെ, ബൗളിങ്ങിൽ ഇനിയും പരിഹരിക്കാൻ പ്രശ്നങ്ങൾ ഏറെയെന്ന് കപിൽദേവ്
- ഇന്ത്യയുടെ വിജയത്തിന് ഇനി പാക് ആരാധകർ പ്രാർഥിക്കും, ലോകകപ്പിൽ പാകിസ്ഥാന് മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ
- പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ ഇനിയും സാധ്യത, ഇന്ത്യ കൂടി കനിയണം; കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങള്‍ക്ക് !
- ഒരു അവസരം കൂടി തരും, തിളങ്ങിയില്ലെങ്കില്‍ പന്തിനെ ഇറക്കും; രാഹുലിന് താക്കീത്, പുറത്തിരുത്താന്‍ ആലോചന
- വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി
ഇന്ത്യയും അത്ര നല്ല ടീമൊന്നുമല്ല, സെമി തോറ്റ് അടുത്താഴ്ച തിരിച്ചെത്തും : അക്തർ
ടി20 ലോകകപ്പിലെ ഗ്രൂപ്പ് 12 മത്സരത്തിൽ ഇന്ത്യയ്ക്ക് പിന്നാലെ സിംബാബ്‌വെയോടും പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത വിമർശനമാണ് പാക് ടീമിനും ടീം മാനേജ്മെൻ്റിനും നേരെ ഉയരുന്നത്. പവർപ്ലേ ഉപയോഗപ്പെടുത്തുന്നതിൽ പാക് ഓപ്പണർമാർ പരാജയമാണെന്നും പാകിസ്ഥാൻ്റെ മധ്യനിര ദുർബലമാണെന്നും മുൻ പാക് താരം ഷോയ്ബ് അക്തർ വിമർശിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യയും അത്ര നല്ല ടീമൊന്നുമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മുൻ താരം. പാക് തോൽവിയുടെ നിരാശ പങ്കുവെച്ചുകൊണ്ട് തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ ഈ ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. സെമി ഫൈനൽ കളിച്ച് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര നല്ല ടീമൊന്നുമല്ല. അക്തർ പറഞ്ഞു.