1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Janik sinner wins US open

യു എസ് ഓപ്പൺ പുരുഷ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നർ

Janik sinnner
Janik sinnner
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ പുരുഷതാരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ജാനിക് സിന്നര്‍. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്‌സിനെ 6-3,6-4,7-5 എന്ന സ്‌കോറിനാണ് 23കാരനായ താരം പരാജയപ്പെടുത്തിയത്. 
 
ഫ്‌ലാവിയ പെന്നറ്റ 2015ല്‍ വനിതാ സിംഗിള്‍സ് വിജയിച്ചതിന് ശേഷം ഫ്‌ലഷിംഗ് മെഡോസില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമായും സിന്നര്‍ മാറി. നിലവില്‍ ലോക ഒന്നാം റാങ്കുകാരനാണെങ്കിലും ഫ്രിറ്റ്‌സിനെതിരെ രണ്ടുമണിക്കൂര്‍ നീണ്ട ശക്തമായ പോരാട്ടത്തിലൊടുവിലാണ് സിന്നറുടെ കിരീടനേട്ടം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആദ്യ ഇലവനിൽ കെ എൽ രാഹുൽ, റിഷഭ് പന്ത് എത്തുന്നതോടെ ധ്രുവ് ജുറലും പുറത്തേക്ക്, ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് സാധ്യത ഇലവൻ