1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh 1st Test

India vs Bangladesh 1st Test: റിഷഭ് പന്ത് തിരിച്ചെത്തി; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നീ മുതിര്‍ന്ന താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്

India vs Bangladesh 1st Test
India vs Bangladesh 1st test: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2022 ഡിസംബറിലുണ്ടായ അപകടത്തിനു ശേഷം ആദ്യമായാണ് പന്ത് ടെസ്റ്റ് ടീമില്‍ എത്തുന്നത്. ധ്രുവ് ജുറൈലും പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിച്ചു. 
 
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നീ മുതിര്‍ന്ന താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളുള്ള ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ 19 ന് ചെന്നൈയിലാണ് ആരംഭിക്കുക. കാന്‍പൂരിലാണ് രണ്ടാം ടെസ്റ്റ്. 
 
ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍.രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറൈല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍ 
 
സെപ്റ്റംബര്‍ 27 മുതലാണ് രണ്ടാം ടെസ്റ്റ്. ഒക്ടോബര്‍ ആറ് മുതല്‍ 12 വരെയായി മൂന്ന് ട്വന്റി 20 മത്സരങ്ങളും നടക്കും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
യു എസ് ഓപ്പൺ പുരുഷ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നർ