1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Deva Nandha's new pictures are getting attention with their cute looks

ക്യൂട്ട് ലുക്കില്‍ കല്ലു,ദേവനന്ദയുടെ പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

Devanandha jibin
Devanandha jibin
'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി ഇപ്പോള്‍ ഉദ്ഘാടന തിരക്കുകളിലാണ്. കുട്ടി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 
അജിത്ത് എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഹൊറര്‍ ഫാന്റസി ചിത്രമായ 'ഗു'ലാണ് ദേവനന്ദ ഒടുവിലായി അഭിനയിച്ചത്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രത്തില്‍ മിന്ന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.പാന്‍ ഇന്ത്യ സ്റ്റാര്‍ തമന്നയും റാഷി ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തിയ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'അരണ്‍മനൈ 4' വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഈ സിനിമയിലൂടെയാണ് ദേവനന്ദ തമിഴ് അരങ്ങേറ്റം കുറിച്ചത്.
മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍,2018 തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
 
 
 
അടുത്ത ലേഖനം
രണ്ടാം വരവില്‍ 'ദേവദൂതന്‍' വന്‍ വിജയം, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍