ഹേഗ്|
VISHNU.NL|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (10:26 IST)
ഇംഗ്ലീഷ് പടയുടെ പടയോട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ലോകകപ് ഹോക്കിയില്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമെന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇന്നലെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ അവസാനിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ളണ്ടിന്രെ വിജയം.
മുപ്പതാം മിനിട്ടില്‍ ധരംവീര്‍ സിംഗാണ് ഇന്ത്യയ്ക്കുവേണ്ടി ഏക ഗോള്‍ നേടിയത്. 1-1 എന്ന നിലയില്‍ സമനിലയിലായിരുന്ന മത്സരത്തില്‍ കളി സമനിലയില്‍ അവസാനിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കുമ്പോളായിരുന്നു അവസാന നിമിഷം പൊനാല്‍ട്ടി കോര്‍ണറിലൂടെ ഇംഗ്ളണ്ട് രണ്ടാം ഗോള്‍ ആടിച്ചത്.
ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ബല്‍ജിയത്തോടും
ഇന്ത്യ തലനാരിഴയ്ക്കാണ് തോറ്റത്. 2-2ന് സമനിലയിലായിരുന്ന മത്സരത്തില്‍ അറുപത്തി ഒമ്പതാം മിനിട്ടിലാണ് ബല്‍ജിയം വിജയ ഗോള്‍ നേടിയത്.