ബ്രസീല്‍|
jibin|
Last Modified ശനി, 28 ജൂണ്‍ 2014 (16:16 IST)
' പച്ച ' കളര്‍ കേരളത്തില്‍ തരംഗമാകുബോള്‍ അങ്ങ് ഫുട്ബോളിന്റെ നാടായ ബ്രസീലിലും പച്ച വിവാദമാകുന്നു. ബ്രസീല്‍ ടീമിന്റെ സൂപ്പര്‍ താരം നെയ്മര്‍ ധരിച്ച അടിവസ്ത്ര ത്തിന്റെ കളറും പച്ചയായതാണ് വിവാദത്തിന് തിരി കൊളുത്തിയത്. കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടിയിലായിരുന്നു സംഭവം.
തന്റെ പച്ചയും മഞ്ഞയും നിറത്തിലുള്ള അടിവസ്ത്രം മത്സരത്തിനുശേഷം നെയ്മര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചത്. എന്നാല്‍ ഫിഫയുടെ ഒദ്യോഗിക സ്‌പോണ്‍സര്‍ അല്ലാത്ത കമ്പനിയുടെ അടിവസ്ത്രം ടിവി ക്യാമറകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് ഫിഫയുടെ നിയമത്തിന് വിരുദ്ധമാണെന്നതാണ് നെയ്മര്‍ക്ക് കുരിശായത്.
നെയ്മര്‍ ബ്രാന്‍ഡ് അംബാസഡറായ ബ്ലൂ മാന്‍ എന്ന കമ്പനിയുടെ അണ്ടര്‍വെയര്‍ ആണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഫിഫയുടെ ചട്ടം ലംഘിച്ച നെയ്മര്‍ക്കെതിരെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി കഴിഞ്ഞു. നെയ്മര്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഫിഫ പിഴയീടാക്കുമെന്നാണ് വിവരം.
ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഫിഫയുമായി സ്‌പോണ്‍സര്‍ഷിപ്പിലുള്ള കമ്പനികളുടെ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളു എന്നാണ് നിയമം. ഏതായാലും അടിവസ്ത്ര കുരുക്കില്‍പ്പെട്ട നെയ്മര്‍ ബ്രസീലില്‍ പച്ച കളറിന് വന്‍ ഡിമാന്‍ഡ് ആണ് നല്‍കിയത്.