മൂള്ളര്‍ മൂന്നടിച്ചു; ക്രിസ്റ്റ്യാനോ കാഴ്ച്ചക്കാരനായി

 ജര്‍മ്മനി , ബ്രസീല്‍ , തോമസ് മൂള്ളര്‍ , പോര്‍ചുഗല്‍
ബ്രസീല്‍| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (10:55 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തികഞ്ഞ പരാജയമായപ്പോള്‍ മൂള്ളറുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ പോര്‍ചുഗലിനെതിരെ ജര്‍മന്‍ പടക്ക് എതിരില്ലാത്ത നാലുഗോളിന്റെ
ഗംഭീര ജയം. തോമസ് മൂള്ളറുടെ ഹാട്രിക് നേട്ടമായിരുന്നു ജര്‍മന്‍ ജയത്തിന്റെ സവിശേഷത. ജര്‍മന്‍ മുന്നേറ്റത്തോടെയായിരുന്നു സംഭവബഹുലമായ ആദ്യപകുതിയുടെ തുടക്കം.

എട്ടാം മിനിറ്റില്‍ പന്തുമായി ബോക്സിലേക്ക് മുന്നേറിയ ഗ്വേറ്റ്സെ ഷോട്ടുതൊടുക്കും മുമ്പ് ജാവോ പെരീര വീഴ്ത്തിയപ്പോള്‍ ഇക്കുറി റഫറി വിരല്‍ ചൂണ്ടിയത് പെനാല്‍റ്റി സ്പോട്ടിലേക്ക്. കിക്കെടുത്ത മുള്ളര്‍ പന്ത് വലയിലെത്തിച്ചു. ഗോള്‍ വീണതോടെ പോര്‍ചുഗല്‍ തിരിച്ചുകയറാന്‍ കഠിനശ്രമംതന്നെ പുറത്തെടുത്തു. പോര്‍ചുഗല്‍ തിരുച്ചു വരവിന്റെ പാതയിലേക്ക് എത്തുന്ന നിമിഷത്തില്‍ തന്നെ ജര്‍മനി രണ്ടാംഗോള്‍ നേടി.


എതിര്‍ പ്രിതിരോധം സ്ഥാനം തെറ്റിനില്‍ക്കെ ബോക്സിനുള്ളിലേക്ക് എത്തിയ ക്രോസ് കടുകിട തെറ്റാതെ ഹമ്മല്‍സ് വലയിലാക്കി. ഇടവേളക്ക് തൊട്ടുമുമ്പ് മ്യൂളര്‍ മത്സരത്തിലെ രണ്ടാം ഗോള്‍നേടി
ടീമിന്റെ ലീഡ് 3-0 എന്ന നിലയിലേക്ക് ഉയര്‍ത്തി. 78മിനിറ്റില്‍ പോര്‍ച്ചുഗല്‍ പ്രതിരോധം
കീറിമുറിച്ച് മൂള്ളറുടെ ഹാട്രിക് ഗോള്‍ പിറന്നത്. ഇതോടെ പോര്‍ച്ചുഗലിന്റെ പതനം വ്യക്തമാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :