ഇനിയാണ് തീ പാറും പോരാട്ടങ്ങള്‍

 ബ്രസീല്‍ , പ്രീ ക്വാർട്ടർ , ചിലി ,
ബ്രസീല്‍| jibin| Last Modified ശനി, 28 ജൂണ്‍ 2014 (09:58 IST)
ലോക കപ്പിൽ ഇന്ന് മുതൽ ഫൈനലുകൾക്ക് തുടക്കം. ആദ്യ കളിയിൽ ബ്രസീൽ ചിലിയെയും രണ്ടാം മത്സരത്തിൽ
ഉറുഗ്വേ കൊളംബിയയെയും നേരിടും. ബ്രസീലിനെ നേരിടുന്ന ചിലിയെ അത്ര എളുപ്പത്തിൽ തോല്‍പ്പിക്കാവുന്ന ടീമല്ല.

കാരണം ഈ ലോകകപ്പിൽ സ്പെയിനിനെ മുട്ടു കുത്തിച്ചാണ് ചിലി പ്രീ ക്വാർട്ടറിലെത്തിയിരിക്കുന്നത്. ചിലി ഇതുവരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. സൂപ്പർ താരം നെയ്‌മറുടെ കരുത്തിലാണ് ബ്രസീൽ
ഇന്നുമിറങ്ങുന്നത്.


പൗളീഞ്ഞോ, ഫ്രെഡ്, ഹൾക്ക് തുടങ്ങിയ താരങ്ങൾ ഫോമിലല്ലാത്തതാണ് അവരുടെ പ്രശ്നം. ഓസ്കറും ഫെർണാൻഡീഞ്ഞോയും മാത്രമാണ് താരതമ്യേന ഭേദം. അലക്സിസ് സാഞ്ചസ് അർടുറോ വിദാൽ, എഡ്വാറാഡോ വർഗാസ് തുടങ്ങിയവരിലാണ് ചിലിയുടെ പ്രതീക്ഷകൾ.

രണ്ടാം കളിയില്‍ ഉറുഗ്വേ കൊളംബിയയെ നേരിടും. ലൂയിസ് സുവാരേസിന്റെ അഭാവത്തിൽ ലോകകപ്പിലെ നിർണായക മത്സരത്തിനിറങ്ങുകയാണ് ഉറുഗ്വേ. ഈ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ എല്ലാ കളികളും ജയിച്ച ചുരുക്കം ടീമുകളിലൊന്നാണ് കൊളംബിയ. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ആന്ദ്രേ എസ്കോബാറിന്റെ നാട്ടുകാർ അടിച്ചുകൂട്ടിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :