'വിറച്ചു' പക്ഷേ തോറ്റില്ല

ബ്രസീല്‍ , ലോകകപ്പ്  , ജർമ്മനി, അമേരിക്ക
ബ്രസീല്‍| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (10:26 IST)
ഇന്നലെ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ ജർമ്മനി അമേരിക്കയെ തോല്‍പ്പിച്ചു. ജർമ്മനിയോട് 1-0ത്തിനാണ് തോറ്റത്. എന്നാലും ഗ്രൂപ്പിൽ നിന്ന് ജർമ്മനിയോടൊപ്പം അമേരിക്കയും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. മികച്ച ഗോൾമാർജിനിൽ ഘാനയെ തോൽപ്പിച്ചതും പോർച്ചുഗലുമായി സമനിലയിൽ പിരിഞ്ഞതുമാണ് അമേരിക്കയെ തുണച്ചത്. ആദ്യമത്സരത്തിൽ ജർമ്മനിയോട് 4-0ത്തിന് തോറ്റതോടെയാണ് പോർച്ചുഗൽ ഗോൾ ശരാശരിയിൽ പിന്നിലായത്.

ഒരു സമനില കൊണ്ട് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കാമായിരുന്ന അമേരിക്ക കടുത്ത പ്രതിരോധം തീര്‍ക്കുകയായിരുന്നു. മുള്ളറും പൊഡോള്‍സ്കിയുമടങ്ങുന്ന ജര്‍മന്‍ മുന്നേറ്റത്തിന്റെ കരുത്ത് ഈ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു.

ഒരിക്കലും തുറക്കാത്ത കവാടംപോലെ യു.എസ് പ്രതിരോധം ഉറച്ചുനിന്നപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയിലേക്കും അതുവഴി ഇരുടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശത്തിലേക്കും നീങ്ങുന്നുവെന്ന് തോന്നി. എന്നാല്‍
55 മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന്
തോമസ്
മുള്ളര്‍
ജർമ്മനിയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :