മഞ്ഞക്കിളികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചു

ബ്രസീല്‍ , ബ്രസീല്‍ , കാമറൂണ്‍
ബ്രസീല്‍| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (09:59 IST)
ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കാമറൂണിനെതിരെ ഉജ്വല വിജയത്തോടെ ബ്രസീല്‍ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ കാമറൂണിനെ പരാജയപ്പെടുത്തിയത്. ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ ചിലിയെ നേരിടും.

ദുര്‍ബലരായ എതിരാളികളെ കിട്ടിയപ്പോള്‍ തകര്‍പ്പന്‍ ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളാണ് ആതിഥേയരുടെ നിരയില്‍ മികച്ചു നിന്നത്. ഒന്നാം പകുതിയുടെ 17,34 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍ പിറന്നത്. ഫ്രെഡും ഫെര്‍ണാണ്ടിന്യോയും ബ്രസീലിന് വേണ്ടി സ്കോര്‍ ചെയ്തു.

കാമറൂണിന്റെ ആശ്വാസ ഗോള്‍ മാറ്റിപിന്റെയുടെ വകയായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക് പിറന്നതോടെ കളിയുടെ ഗതി ഏറെക്കുറെ പ്രവചിക്കപ്പെട്ടു. തുടര്‍ന്ന് കാമറൂണ്‍ നിരയിലേക്ക് കുതിക്കുന്ന മഞ്ഞപ്പടയെയാണ് കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :