റെസിഫ്|
jibin|
Last Modified ശനി, 21 ജൂണ്‍ 2014 (10:03 IST)
മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ
കോസ്റ്ററിക്ക അട്ടിമറിച്ചു. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് കോസ്റ്ററിക്ക പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇത്തിരിക്കുഞ്ഞന്‍മാര്‍ ഇറ്റലിയെ തകര്‍ത്തത്. ക്യാപ്റ്റന്‍ റ്യൂയിസ് നേടിയ ഗോളാണ് അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ പാസ് നല്‍കിയത്.
ഒന്നാം പകുതി അവസാനിക്കന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റ്യൂയിസാണ് കിടയറ്റ ഒരു ഹെഡ്ഡറിലൂടെ അസൂറിളെ വിറപ്പിച്ച് രാജ്യത്തിന് ചരിത്രവിജയം നേടിക്കൊടുത്തത്. ആദ്യം ബാറിലിടിച്ച് വീണ പന്ത് ഗോള്‍ലൈന്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തിലാണ് ഗോളെന്നു വിധിക്കപ്പെട്ടത്.
സൂപ്പര്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലിക്കും സംഘത്തിനും പല സമയത്തും മികച്ച പ്രകടനങ്ങളും മുന്നേറ്റങ്ങളും നടത്താന്‍ കഴിയാതെ പോയതാണ് പരാജയത്തിന്റെ കാരണം. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കുശേഷത്തിനുശേഷമാണ് ഈ മധ്യ അമേരിക്കന്‍ രാജ്യം ഒന്നാം റൌണ്ടിനപ്പുറം കളിക്കുന്നത്.