അർജന്റീന വിറച്ചു ജയിച്ചു

അർജന്റീന , റിയോഡി ജനീറോ , ലോകകപ്പ്
റിയോഡി ജനീറോ| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (09:35 IST)
കരുത്തരായ അർജന്റീനയ്ക്ക് ആദ്യ കളിയില്‍ നിറം മങ്ങിയ ജയം. ലോകകപ്പ് ഫുട്‌ബോളിലെ കുഞ്ഞന്മാരായ ബോസ്‌നിയയ്ക്ക് മുന്നിൽ മുട്ടിടിച്ചാണ് കരകയറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബോസ്‌നിയയെ അർജന്റീന പരാജയപ്പെടുത്തിയത്. ഒരെണ്ണം സെൽഫ് ഗോളായിരുന്നു എന്നതും അർജന്റീനയുടെ കഴിവുകേടിന്റെ ഉദാഹരണമായി.

കളിയുടെ മൂന്നാം മിനിട്ടില്‍ ബോസ്‌നിയ സെൽഫ് ഗോൾ വഴങ്ങിയത്. എന്നാൽ പന്ത് എതിരാളികളുടെ വലയിലെത്തിക്കാൻ അർജന്റീനയ്ക്ക് അറുപത്തിയഞ്ചാം മിനിട്ടു വരെ കാത്തിരിക്കേണ്ടി വന്നു.

മെസിയുടെ ഇടംകാലിൻ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി വലയ്ക്കുള്ളിലാവുകയായിരുന്നു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബോസ്‌നിയ എൺപത്തിയഞ്ചാം മിനിട്ടിൽ ഗോൾ മടക്കി. അഞ്ചു മിനിട്ടിനു ശേഷം കളി അവസാനിക്കുന്പോൾ അർജന്റീന 2-1ന്റെ വിജയവുമായ മുഖം രക്ഷിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :