സാംബാതാളത്തില്‍ ബ്രസീല്‍

സാവോ പോളോ , ബ്രസീല്‍ , നെയ്മര്‍ , ലോകകപ്പ്
സാവോ പോളോ| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (08:44 IST)
ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ രണ്ട് ഗോളും ഓസ്കാര്‍ ഗോളും നേടി.

ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ക്രൊയേഷ്യയായിരുന്നു. മെര്‍സിലോയുടെ സെല്‍ഫ് ഗോളായിരുന്നു അത്. പിന്നീട് ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ നെയ്മര്‍ അടിച്ച ലോഗ് ഷോട്ട് ക്രൊയേഷ്യന്‍ ഗോളിയേയും മറികടന്ന് വലകുലുക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. കളിയുടെ അവസാന നിമിഷം മറ്റൊരു ഗോളിലൂടെ ഓസ്കാര്‍ മറ്റൊരു ഗോളിലൂടെ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി ജയം ഉറപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :