ലോക ചാമ്പ്യന്‍ഷിപ്പില്‍ കെനിയന്‍ അധിനിവേശം

ബെയ്ജിങ്| VISHNU N L| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2015 (10:28 IST)
ചൈനയിലെ കിളിക്കൂട്ടില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്യന്‍ഷിപ്പില്‍ കെനിയന്‍ അത്ലറ്റുകള്‍ ആധിപത്യം നേടുന്നു. ദീര്‍ഘദൂര ഓട്ടയിനങ്ങളിലെ ആധിപത്യത്തില്‍നിന്ന്
കെനിയന്‍ അത്‌ലറ്റുകള്‍ മറ്റ് കായിക ഇനങ്ങളിലും കരുത്തുകാട്ടിത്തുടങ്ങി.

ചാന്പ്യന്‍ഷിപ്പിന്റെ അഞ്ചാം നാള്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും സ്വര്‍ണം നേടിയതിനു പിന്നാലെ ചൊവ്വാഴ്ച 400 മീറ്റര്‍ ഹര്‍ഡില്‍സിലും 800 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടിയിരുന്നു.

ജാവലിന്‍ ത്രോയില്‍ 92.72 മീറ്റര്‍ ദൂരംകുറിച്ച ജൂലിയസ് യീഗോ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ദൂരമാണ് കുറിച്ചത്. ഈയിനത്തില്‍ കെനിയയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവുമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :