സിംഗപൂര്‍|
VISHNU N L|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (09:46 IST)
ചൈനയുടെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തളര്‍ച്ച ആഗോള വിപണിയെ ബാധിച്ചിരിക്കെ ലോകം ഉടനെങ്ങും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യമാകുണ്ടാകാന്‍മാത്രം ദുര്‍ബലമല്ലെന്ന് പ്രമുഖ നിരീക്ഷകരായ ഗോള്‍ഡ്മാന്‍ സാച്‌സ് പറയുന്നത്.
ചൈനയിലെ വ്യവസായികമേഖലയിലുണ്ടായ മുരടിപ്പും ഉത്പന്ന വിലയിലുണ്ടായ ഇടിവുംമാത്രമാണ് ആഗോള ഓഹരി വിപണികളെ ബാധിച്ചത്. ഹ്രസ്വകാലത്തേയ്ക്കുമാത്രമേ വിപണികളെ ഇത് ബാധിക്കൂഎന്നും ഗോള്‍ഡ്മാന്‍ സാച്‌സ് അഭിപ്രായപ്പെട്ടു.
വ്യവാസായിക ഉത്പാദനം, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവ താഴേയ്ക്ക് പതിക്കുന്നതാണ് ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ എല്ലാവിധ തന്ത്രങ്ങളും പരീക്ഷിക്കുകയാണവര്‍. യുവാന്റെ മൂല്യം മൂന്ന് തവണ കുറച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ചൈനീസ് ഓഹരി വിപണികളില്‍ നഷ്ടം തുടരുകയാണ്.