ബെയ്‌ജിങ്|
VISHNU N L|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (10:56 IST)
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ പാക് പട്ടാളം മാര്‍ച്ച് നടത്തും. ആഘോഷത്തോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന സൈനിക പരേഡിലാണ് പാക് പട്ടാളം പങ്കെടുക്കുക.
1,000 പാക്
സൈനികര്‍ ഒഅങ്കെടുക്കുമെന്നാണ് ഔദ്യോഗിക വിവരം. പാകിസ്ഥാനു പുറമെ ബേലാരസ്, ക്യൂബ, ഈജിപ്‌ത്, കസാഖിസ്‌ഥാന്‍, കിര്‍ഗിസ്‌ഥാന്‍ തുടങ്ങി 31 രാജ്യങ്ങളില്‍ നിന്നും സൈനികര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്കും ക്ഷണമുണ്ട്. എന്നാല്‍ ക്ഷണം സ്വീകരിച്ചെങ്കിലും സൈനിക പരേഡില്‍
ഇന്ത്യ പങ്കാളിയാകില്ല. പകരം ഇന്ത്യന്‍ പ്രതിനിധികള്‍ ചടങ്ങില്‍ നീരിക്ഷകരായി പങ്കെടുക്കും.