സമ്പദ് വ്യവസ്ഥ തകിടം മറിയുന്നു; ചൈന ബാങ്ക് നിരക്കു കുറച്ചു

ചൈന , സാമ്പത്തിക മാന്ദ്യം , കേന്ദ്ര ബാങ്ക് , വിപണി
ബീജിംഗ്| jibin| Last Updated: ബുധന്‍, 26 ഓഗസ്റ്റ് 2015 (09:40 IST)
കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈനീസ് സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെയും കരകയറ്റാന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നു. ബാങ്കുകളിലെ കരുതല്‍ ധന നിക്ഷേപവും മുഖ്യ പലിശനിരക്കുകളും ചൈനീസ് കേന്ദ്ര ബാങ്ക് കുറച്ചു. വായ്പനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പലിശനിരക്ക് പരിധിയും എടുത്തുകളഞ്ഞിരിക്കുകയാണ്.

വിപണി കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറക്കുന്നത്. പലിശ നിരക്കില്‍ മാറ്റം വരുത്തിയ ചൈനീസ് കേന്ദ്ര ബാങ്ക് 4.6 ശതമാനമാണ് പുതുക്കിയ നിരക്കെന്ന് വ്യക്തമാക്കുകയും ചെയ്‌തു. നിക്ഷേപങ്ങളുടെ പലിശനിരക്കിലും 25 പോയന്‍റിന്റെ കുറവാണ് വരുത്തിയത്. ഇതിനുപുറമേ വന്‍കിട ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തില്‍ 50 അടിസ്ഥാന പോയന്‍റിന്റെ കുറവും വരുത്തി. 18 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് സെപ്റ്റംബര്‍ ആറു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ബാങ്കായ പീപ്ള്‍സ് ബാങ്ക് ഓഫ് വായ്പനിരക്കില്‍ 25 അടിസ്ഥാന പോയന്‍റിന്റെ
കുറവാണ് വരുത്തിയത്.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന രണ്ടാഴ്ചമുമ്പ് കറന്‍സിയായ യുവാന്റെ മൂല്യവും ചൈന ഇടിച്ചിരുന്നു. യുവാന്റെ മൂല്യം കുറച്ചത് ആഗോള വിപണിയേയും പിടിച്ചുലച്ചിരുന്നു. ഇത്‌ മൂന്നാം തവണയാണ്‌ യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌. ചൈനീസ്‌ ഉത്‌പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനായിട്ടാണ്‌ തുടര്‍ച്ചയായി യുവാന്റെ മൂല്യം ചൈന കുറയ്‌ക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :