ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:52 IST)
ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റേതടക്കമുള്ള വെബ്സൈറ്റിലേക്ക് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. മിക്ക വെബ്സൈറ്റുകളുടെയും അഡ്മിന്‍ പേജ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ഹാക്കര്‍മാര്‍ക്കു നിഷ്പ്രയാസം നുഴഞ്ഞുകയറാവുന്ന വിധത്തിലാണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ഏതൊരു ഐടി ബിരുദധാരികള്‍ക്കും എളുപ്പത്തില്‍ കയറിക്കൂടാവുന്ന തരത്തിലാണ് സൈറ്റുകളുടെ രൂപകല്‍പ്പനയെന്നും സൈറ്റുകളുടെ നിയന്ത്5രണം പൂര്‍ണമായും അഡ്മിനില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ വളരെ പെട്ടന്ന് നുഴഞ്ഞുകയറുമെന്നും മുന്നറിയിപ്പുണ്ട്.
സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളുടെ ഹോംപേജില്‍ നുഴഞ്ഞുകയറി ഇന്ത്യന്‍ പതാകകള്‍ മാറ്റി പകരം പാക്ക് പതാക സ്ഥാപിക്കുന്നത് ഹാക്കര്‍മാരുടെ സ്ഥിരം വിനോദമാണ്. ഔദ്യോഗിക വെബ്സൈറ്റുകള്‍ ദിവസങ്ങളോളം പ്രവര്‍ത്തന രഹിതമാക്കുന്ന വിദ്യയും സാധാരണമാണെന്ന് സാങ്കേതിക വിദഗ്ധർ അറിയിച്ചു. അതിനിടെയാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.