ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത കരുത്തന്മാരായ മോഹന്‍ ബഗാന് തിരിച്ചടി. ഗോവന്‍ ടീം സ്പോര്‍ട്ടിങ് ക്ലബ്ബാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബഗാനെ തോല്പിച്ചത്.
ജേതാക്കള്‍ക്കായി ബൊയ്മ കര്പേ ഇരട്ട ഗോള്‍ നേടി. ഹാരിസണ്‍ മുറാന്ഡയാണ് ബഗാന്റെ ഗോള്‍ സ്കോറര്‍.
മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തയില്‍നിന്നുള്ള യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിനെ ഷില്ലോങ് ലജോങ് സമനിലയില്‍ തളച്ചു . എറിക് ബ്രൗണിന്റെ ഗോളില്‍ മുന്നിലെത്തിയശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്.