നെയ്മറിന്റെ ആദ്യ ഗോള്‍ ബാഴ്‌സയ്ക്ക് വിജയ ഗോള്‍!

മാഡ്രിഡ്| WEBDUNIA|
PRO
PRO
സ്പാനിഷ് ലീഗിലെ ആദ്യ ഗോള്‍ നേടിയ നെയ്മറിലൂടെ ബാഴ്‌സലോണക്ക് വിജയം. ബാഴ്‌സ തുടര്‍ച്ചയായ ആറാം ജയം നേടിയത് റയല്‍ സോസിഡാഡിനെ 4-1ന് പരാജയപ്പെടുത്തിയാണ്. ബാഴ്‌സയ്ക്ക് വേണ്ടി മെസി, ബസ്‌ക്യുറ്റസ്, ബാര്‍ട്ട എന്നിവരും വല ചലിപ്പിച്ചു.

നെയ്മറാണ് ബാഴ്സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ബാഴ്സയുടെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. ആറുമല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റ് നേടിയ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാം സുസ്ഥിരമാക്കി.

പോയിന്റില്‍ തുല്യമാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്. റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

ലീഗില്‍ ആദ്യ ഗോള്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ താന്‍ ടീമിന്റെ വിജയത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നെയ്മര്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :