ലുധിയാന വിമാനത്താവളത്തില്‍ 175 കിലോ സ്വര്‍ണം പിടികൂടി
ലുധിയാന|
WEBDUNIA|
PRO
ലുധിയാന വിമാനത്താവളത്തില്‍ സ്വര്‍ണം, വജ്രം എന്നിവ ഉള്‍പ്പെടെ 170 കിലോ ആഭരണങ്ങള്‍ പിടികൂടി. വിമാനത്താവളത്തില്‍ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയ കമ്പനി എക്‌സിക്യൂട്ടീവില്‍ നിന്നാണ് വജ്രം പതിച്ച ആഭരണങ്ങളും സ്വര്‍ണവും പിടികൂടിയതെന്ന് നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവ കൊണ്ടുവരുന്നതിനുള്ള വ്യക്തമായ അനുമതി രേഖകള്‍ കമ്പനി പ്രതിനിധിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ അറിയിച്ചു. തൃശൂരില്‍ നിന്നും കോയമ്പത്തൂര്‍, അഹമ്മദാബാദ് വഴിയാണ് വിമാനം ലുധിയാനയില്‍ എത്തിയത്.
ലുധിയാനയില്‍ ആരംഭിക്കുന്ന പുതിയ ആഭരണശാലയിലേക്കുള്ളതാണ് ഉരുപ്പടിയെന്നാണ് വിശദീകരണം. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ 32 കോടി രൂപ നികുതി ചുമത്തുമെന്നും. രേഖകള്‍ സമര്‍പ്പിച്ചാല്‍ അധികൃതരെ അറിയിക്കാതെ ആഭരണം കൊണ്ടുവന്നതിന് മൊത്തം മൂല്യത്തിന്റെ ഒരു ശതമാനം പിഴ ചുമത്തി വിട്ടുനല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്. ആഭരണങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.