വിഖ്യാത ഗോള്‍ കീപ്പര്‍ ആന്റോണി റാമില്ലറ്റസ് അന്തരിച്ചു

മാഡ്രിഡ്| WEBDUNIA|
PRO
PRO
വിഖ്യാത ഗോള്‍ കീപ്പര്‍ ആന്റോണി റാമില്ലറ്റസ് (89) അന്തരിച്ചു. ബാഴ്‌സയുടെ പേരിലാണ് റാമില്ലറ്റസ് ഏറെ പ്രസിദ്ധനായത്. 1946 മുതല്‍ 62 വരെ റാമില്ലറ്റസായിരുന്നു ബാഴ്‌സയുടെ ഗോള്‍ വല കാത്തത്. ബാഴ്‌സയെ മുന്‍ നിരയില്‍ നിര്‍ത്താന്‍ റാമില്ലറ്റസിന്റെ കരങ്ങളായിരുന്നു അക്കാലത്ത് മുന്നിട്ട് നിന്നിരുന്നത്.

സ്‌പെയിന്റെ ഗോള്‍ കീപ്പറായും റാമില്ലറ്റസ് കളിച്ചിട്ടുണ്ട്. ലോകകപ്പ് ഉള്‍പ്പെടെ 35 തവണയാണ് റാമില്ലറ്റസ് സ്‌പെയിന് വേണ്ടി കളിച്ചത്. 1950 മുതല്‍ 11 വര്‍ഷക്കാലമാണ് റാമില്ലറ്റസ് സ്‌പെയിനിന്റെ ഗോള്‍കീപ്പറായിരുന്നിട്ടുണ്ട്. ഏഴുതവണ കാറ്റലേണിയയ്ക്കു വേണ്ടിയും റാമില്ലറ്റസ് കളിച്ചിട്ടുണ്ട്.

1947-ല്‍ ഇരുപത്തിമൂന്നാം വയസിലാണ് റാമില്ലറ്റസ് ബാഴ്‌സയില്‍ ചേരുന്നത്. അതിനു മുമ്പ് മല്ലോര്‍ക്ക, ഫെര്‍മാണ്ടോ, വല്ലാഡോയില്‍ഡ് എന്നീ ക്ലബ്ബുകള്‍ക്കും കളിച്ചു. ബാഴ്‌സയ്ക്കു വേണ്ടി 473 മല്‍സരങ്ങള്‍ കളിച്ച റാമില്ലറ്റസ് ആറുലാലിഗാ കിരീടങ്ങളിലും അഞ്ചു സ്പാനിഷ് കപ്പ് വിജയങ്ങളിലും പങ്കാളിയായിട്ടുണ്ട്.

ലാലിഗയിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സമോറാ ട്രോഫി അഞ്ചു തവണയാണ് റാമില്ലറ്റസ് നേടിയത്. കളിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വല്ലാഡോയില്‍ഡ്, മല്ലോര്‍ക്ക എന്നീ സ്പാനിഷ് ടീമുകളുടെ പരിശീലകനുമായിരുന്നു റാമില്ലറ്റസ്.

പ്രതിരോധത്തെ വകഞ്ഞ് ഒറ്റയ്ക്ക് പന്തുമായി പാഞ്ഞുവരുന്ന സ്‌ട്രൈക്കര്‍മാരെ നിര്‍ഭയം നേരിടുന്ന രീതിയാണ് റാമില്ലറ്റസിനെ വിത്യസ്തനാക്കുന്നത്. റാമില്ലറ്റസിനെ താരതമ്യം ചെയ്യുന്നതും പരിഗണിക്കപ്പെടുത്തുന്നതും ലോകം കണ്ട മികച്ച ഗോള്‍ കീപ്പര്‍ എന്ന് വാഴ്ത്തപ്പെടുന്ന റഷ്യയുടെ യാഷിനുമായിട്ടാണ് എന്നറിയുമ്പോളാണ് റാമില്ലറ്റസിന്റെ കളീ മികവ് മനസിലാവുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :