ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ഓവോ| WEBDUNIA|
PTI
PTI
ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ എത്തിയത്. ദക്ഷിണകൊറിയയുടെ നിരവധി ഗോളവസരങ്ങള്‍ തടഞ്ഞ മലയാളിയാ‍യ പി ആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന കാരണക്കാ‍രന്‍.

ആറാം മിനിറ്റില്‍ വി ആര്‍ രഘുനാഥും അറുപത്തിയഞ്ചാം മിനിറ്റില്‍ മന്ദീപ് സിംഗും നേടിയ ഗോളുകള്‍ ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു. 2-0ത്തിനാണ് ഇന്ത്യയുടെ വിജയം.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ ഏകപക്ഷീയമായ 8 ഗോളിന് തോല്‍പ്പിച്ചിരുന്നു. കിരീടം നേടുന്ന ടീം അടുത്തവര്‍ഷം ഹോളണ്ടില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :