ഏഴ് പതിറ്റാണ്ടിന് ശേഷം കൊല്‍ക്കത്ത മുഹമ്മദന്‍സിന് ഡ്യൂറന്റ് കപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഏഴ് പതിറ്റാണ്ടിന് ശേഷം ഡ്യൂറന്റ് കപ്പ് കൊല്‍ക്കത്ത മുഹമ്മദന്‍സിന്. ഫൈനലില്‍ ഒഎന്‍ജിസിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദന്‍സ് തങ്ങളുടെ എഴുപത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത്.

മുഹമ്മദന്‍സിന് നയിച്ചത് മലയാളിയായ ആര്‍ ധന്‍രാജ് ആയിരുന്നു. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന്റെ മൂന്നാമത്തെ മലയാളി താരമാണ് ധന്‍രാജ്. മുഹമ്മദന്‍സിന്റെ രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

ആന്‍റണി സോറന്‍ മൂപ്പത്തിനാലാം മിനിറ്റിലും ടോള്‍ഗേ ഒസിബെ നാല്‍പ്പത്തിനാലാം മിനിറ്റിലും മുഹമ്മദന്‍സിന് വേണ്ടി വല ചലിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ അമ്പത്തിയാറാം മിനിറ്റില്‍ ഒഎന്‍ജിസി ഒരു ഗോള്‍ മടക്കി.

ഡ്യൂറന്റ് കപ്പ് ടൂര്‍ണമെന്റ് ആരംഭിച്ചത് 1888-ലാണ്. മുഹമ്മദന്‍സിന്റെ രണ്ടാം കിരീട നേട്ടമാണിത്. 1940-ലാണ് മുഹമ്മദന്‍സ് ആദ്യ കിരീടം നേടിയത്. മുഹമ്മദന്‍സ് 1992ല്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :