അനുബന്ധ വാര്‍ത്തകള്‍
- കെടിഎമ്മിന്റെയും, ഹസ്വർണയുടെയും പ്രീമിയം സ്കൂട്ടറുകൾ ചേതക്കിന്റെ ശരീരത്തിൽ ഉയിർക്കൊള്ളും, ബജാജ് ഒരുങ്ങി തന്നെ !
- ഡേറ്റകൾ ചോർന്നേക്കാം, വാട്ട്സ് ആപ്പ് വീഡിയോകളിലൂടെ വൈറസുകൾ പ്രചരിക്കുന്നു, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം !
- വേദനിക്കുന്നു.., അൽപം മരുന്ന് വച്ചുതരൂ..., നിറയെ മുറിവുകളുമായി മെഡിക്കൽ ഷോപ്പിൽ അഭയം തേടി കുരങ്ങ്, വീഡിയോ !
- പുതിയ തലമുറയിൽ ലഹരിക്ക് അടിമപ്പെടാത്ത ഒരേ ഒരാൾ കുഞ്ചാക്കോ ബോബനെന്ന് സലീം കുമാർ !
- പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
ഓർമ്മശക്തി വർധിപ്പിക്കണോ ? വഴി ഇതാണ് !
ഓർമ്മശക്തിയും ബുദ്ധികൂർമതയും വർധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴികൾ ഉണ്ടെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മനുഷ്യ ജീവിതത്തിലെ സകല കാര്യങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളിൽ ഒന്നായ ബുധദേവനാണ് ഓർമ്മ ശക്തിയുടേയും ബുദ്ധി ശക്തിയുടെയും ദേവൻ. ബുധദേവനെ പ്രീതിപ്പെടുത്തുന്നത് ഇവ കൈവരിക്കാൻ സഹായിക്കും.
ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ മുടക്കമോ തടസമോ നേരിടാൻ സാധ്യതയുണ്ട്. ബുധന് വക്രദൃഷ്ടിയുള്ളവർ കൌശലക്കാരും കുബുദ്ധികാണിക്കുന്നവരുമായിരിക്കും. ബുധനെ പ്രീതിപ്പെടുത്തുന്നതിലൂടെ വീദ്യാസമ്പത്തും ബുദ്ധികൂർമ്മതയും കൈവരിക്കാനാകും
ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി പച്ചനിറത്തിലുള്ള രത്നമായ മരതകം ധരിക്കുന്നത് നല്ലതാണ്. ഇത് ധരിക്കുന്നതിലൂടെ ബുദ്ധി ശക്തിയും ഓർമ ശക്തിയും വർധിപ്പിക്കാനാകും. എന്നാൽ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ധരിക്കാൻ പാടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അടുത്ത ലേഖനം