വെബ്‌ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 21 നവംബര്‍ 2019 (16:05 IST)
പുതിയ തലമുറ ആഭിനയതാക്കളിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാത്ത ഒരേ ഒരു വ്യക്തി കുഞ്ചാക്കോ ബോബനാണ് എന്ന് തുറന്ന് പറഞ്ഞ് നടൻ സലിം കുമാര്‍.
കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശ്ശേരി എസ് ബി കോളേജിൽ അതിഥിയായി എത്തിയപ്പോഴാണ് സലിം കുമാര്‍ ഇത് തുറന്നുപറഞ്ഞത്. പുതിയ തലമുറയിലെ തനിക്ക് നന്നായി അറിയാവുന്ന അഭിനേതാക്കളിൽ വെച്ചാണ് ഇക്കാര്യം പറയുന്നത് എന്ന്
സലീം കുമാർ ഒന്ന് ജാമ്യമെടുക്കുകയും ചെയ്തു.
മയക്കു മരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ ഒരു പാർട്ടി വന്ന് എന്നെ വിളിച്ചപ്പോൾ ഞാൻ വരില്ലെന്നാണ് പറഞ്ഞത്. കാരണം, സിഗരറ്റ് വലിക്കുന്ന ആളാണ് ഞാൻ. സിഗരറ്റ് മയക്കു മരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്നിന്റെ ഗണത്തിൽ തന്നെ പെടുത്താവുന്നതാണ്. അവര്‍ക്ക് മുന്നിൽ രണ്ട് മൂന്ന് പേരുകളാണ് ഞാൻ സജസ്റ്റ് ചെയ്തത്. മമ്മൂട്ടിയെയോ, ജഗദീഷിനെയോ, കുഞ്ചാക്കോ ബോബനെയോ വിളിക്കൂ എന്നായിരുന്നു എന്റെ മറുപടി. സലീം കുമാർ പറഞ്ഞു.
അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ കിടന്നതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് എന്നും സലീം കുമാർ പറയുന്നു. നമ്മൾ അപ്പോൾ ഒറ്റയ്ക്കാണ്. നമുക്ക് യാതൊരു പരിചയവുമില്ലാത്ത വെള്ള വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടർമാരും മാത്രമാണുള്ളത്. നമ്മളോടു ഷെയർ ഇട്ട് അടിച്ചവരൊന്നും തന്നെയില്ല. ഒരു പടിക്ക് അപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവർക്ക് നമ്മുടെ അടുത്തേക്ക് വരാൻ കഴിയുകയുമില്ല. അന്നു ഞാൻ അവസാനിപ്പിച്ചു. മനസിൽ എന്തെങ്കിലുമൊക്കെ ദുഷ്ടതകൾ ഉണ്ടെങ്കിൽ അതെല്ലാം അവസാനിപ്പിച്ചു. അവിടെ നിന്നാണ് നല്ലവനാകാനുള്ള തുടക്കം സലീം കുമാർ പറഞ്ഞു.