വേദനിക്കുന്നു.., അൽപം മരുന്ന് വച്ചുതരൂ..., നിറയെ മുറിവുകളുമായി മെഡിക്കൽ ഷോപ്പിൽ അഭയം തേടി കുരങ്ങ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (16:51 IST)
അസുഖങ്ങൾക്ക് ഡോക്ടറെ കാണാതെ മെഡിക്കൽ ഷോപ്പിൽ എത്തി നേരിട്ട് മരുന്ന് വാങ്ങുന്നവരാണ് നമ്മൾ. അത് അത്ര നല്ല ശീലമല്ല എങ്കിൽ കൂടിയും നമ്മളിൽ പലരും അങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഡോക്ടറെ കാണാതെ നേരിട്ട് മരുന്ന് വാങ്ങാൻ എത്തിയ രോഗിയെ കണ്ട് മെഡിക്കൽ ഷോപ്പുടമ ഞെട്ടി. ദേഹത്ത് നിറയെ മുറിവുകളുമായി ഒരു കുരങ്ങാണ് അഭയം തേടി മെഡിക്കൽ ഷോപ്പിൽ എത്തിയത്

പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലുള്ള മല്ലപൂരിലാണ് സംഭവം ഉണ്ടായത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലൂടെയാണ് കുരങ്ങ് മരുന്നിനായി മെഡിക്കൽ ഷോപ്പിൽ എത്തിയത്. പിന്നീട് മെഡിക്കൽ ഷോപ്പിലെ പരിചാരകർക്ക് മുന്നിൽ അനുസരണയോടെ ഇരുന്നു കൊടുക്കുന്നുണ്ട് കുരങ്ങ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കുരങ്ങ് മരുന്നും വെള്ളവും കുടിക്കുന്നതും. മുറിവുകളിൽ മരുന്ന് വെക്കുമ്പോൾ നീറ്റൽ കാരണം പതിയെ കൈ തട്ടി മാറ്റുന്നതും കടയുടെമയുടെ തോളി കൈ വച്ച് അനുസരണയോടെ ഇരുന്നു കൊടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.


വേദന ശമിക്കുന്നതിന് ഒരു വേദനാ സംഹാരിയാണ് കടയുടമ ആഞ്ജും അജിം കുരങ്ങിന് നൽകിയത്. ,മുറിവുകളിൽ ഓയിൻമെന്റ് പുരട്ടുകയും ചെയ്തു. പിന്നീട് കടയ്ക്ക് മുന്നിലെ മേഷയിൽ ഇരുന്ന് ഒരുമണിക്കൂറോളം വിശ്രമിച്ച ശേഷമാണ് കുരങ്ങ് മടങ്ങിയത്. കടയിൽ മരുന്ന് വാങ്ങാനെത്തിയ ഒരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :