1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology

അശ്വതി നക്ഷത്രക്കാരായ പെൺകുട്ടികൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം !

വാർത്ത
അശ്വതി നക്ഷത്രത്തിൽ പിറന്ന സ്‌ത്രീകൾക്ക് പ്രത്യേകതകൾ ഏറെയാണ്. ചുമ്മാ പറയുന്നതല്ല. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്തസ്വഭാവമുള്ളവരായിരിക്കും. ഇവർക്ക് നിർബന്ധബുദ്ധികൂടുതലായിരിക്കും. അവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത് മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.
 
എന്നാൽ നിർബന്ധബുദ്ധി ഇവർക്ക് പലപ്പോഴും മോശം അനുഭവമായിരിക്കും നൽകുക. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. ഇവർക്ക് ഓർമ്മ ശക്തി വളരെ കൂടുതലാണ്. ഒപ്പം ബുദ്ധിയും ധൈര്യവും ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത്തരക്കാർ പെട്ടെന്നുതന്നെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്നോ അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക.
 
ചുവപ്പോ, ചുവപ്പ്  ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും  ഐശ്വര്യപ്രദമാണ്. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ട്. സുഹൃത്തുക്കളെ അമിതമയി വിശ്വസിക്കുകയും ചെയ്യും.
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
സന്ധ്യാസമയത്ത് ഇക്കാര്യങ്ങൾ ചെയ്യരുത് !