ദൈവത്തിന്റെ സ്വന്തം നാട്ടിലെ അത്ഭുത കാഴ്ചാനുഭവം, ജഡായുപ്പാറ ആവോളം ആസ്വദിച്ച് മഞ്ജരി, ചിത്രങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (15:54 IST)
വ്യത്യസ്തമായ ശബ്ദ മാധുര്യം കൊണ്ട് മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ ഗായികയാണ് മഞ്ജരി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന മഞ്ജരി ജഡായു പാറയിലേക്ക് നടത്തിയ യാത്ര ഇപ്പോ:ൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ജഡായു പാറക്ക് മുകളിൽ അതീവ സുന്ദരിയായി നിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.ജഡായു പാറയിലെ കാഴ്ചാനുഭവത്തെ ഇൻസ്റ്റഗ്രാമിൽ കുറിക്കുകയും ചെയ്തു താരം.

'ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്ന്. നിങ്ങൾ തീർച്ചയായും ജഡയു പാറ എന്ന ടൂറിസം ടെസ്റ്റിനേഷനിൽ ഒരിക്കലെങ്കിലും എത്തണം. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയുടെ ശിൽപം നിങ്ങളെ അത്ഭുതപ്പെടുത്തും എന്നെനിക്കുറപ്പുണ്ട്. ശാന്താവും സ്വച്ഛവുമായ കാഴ്ചാനുഭ്വവുമായി ആയിരിക്കും നിങ്ങൾ മടങ്ങുക. മഞ്ജരി ഇസ്റ്റഗ്രാമിൽ കുറിച്ചു.


കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനിലെ സുപ്രധാന ഇടമായി കൊല്ലത്തെ ജഡായുപ്പാറ മാറിക്കഴിഞ്ഞു. ആയിരം അടി ഉയരമുള്ള പാറക്ക് മുകളിലുള്ള ജഡായുവിന്റെ ശിൽപ്പം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാന്. സിനിമ സംവിധായകനും ശിൽപ്പിയുമായ രാജീബ് അഞ്ജലാന് ഈ അത്ഭുത ശിൽപ്പത്തെ ഒരുക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :