ബാങ്ക് അക്കൗണ്ട് അയച്ചുനൽകാൻ വാതുവപ്പുകാരൻ, നേരിട്ടുകാണാം എന്ന് ഷക്കീബ്, ഷക്കീബിന്റെ വാട്ട്സ് ആപ്പ് ചാറ്റ് പുറത്തുവിട്ട് ഐസിസി

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 30 ഒക്‌ടോബര്‍ 2019 (18:44 IST)
രണ്ട് വർഷത്തേക്ക് വിലക്കിയതിന് പിന്നാലെ വാതുവയ്പ്പുകാർ ഷാക്കിബുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ് പുറത്തുവിട്ട് ഐസിസി. 2017 നവംബർ മുതൽ വാതുവപ്പുകാരൻ ദീപക് അഗർവാൾ ഷക്കീബുമായി ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങളാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. 2017ൽ നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗോടെയാണ് സംഭവങ്ങളുടെ തുടക്കം.


ബിപിഎല്ലിൽ ധാക്ക ഡൈനമെറ്റ്സിന്റെ താരമായിരുന്ന ഷാക്കിബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിനായി നമ്പർ കൈമാറിയിരുന്നു. ഇത് വാതുവപ്പുകാരനായ ദീപക് അഗർവാളിന് ലഭിച്ചു. ഇതോടെ ദീപക് അഗർവാൾ ഷാക്കിബിനോട് ചാറ്റ് ചെയ്യാൻ തുടങ്ങി. നേരിൽ കാണാൻ പറ്റുമോ എന്നായിരുന്നു ആദ്യ ചോദ്യം. 2018ൽ ശ്രീലങ്കയും സിംബാബ്‌വെയുമൊത്തുള്ള ത്രിരാഷ്ട്ര
പരമ്പരയിലെ ടീം വിവരങ്ങൾ ചോർത്തുന്നതിന് വേണ്ടിയായിരുന്നു. പിന്നീട് ദിപക് അഗർവാൾ ഷക്കീബുമായി ചാറ്റ് ചെയ്തത്.

2018 ജനുവരി 19ന് നടന്ന മത്സരത്തിൽ ഷാക്കിബ് മാൻ ഓഫ് ദി മാച്ച് ആയതോടെ അഭിനന്ദനം അറിയിച്ച് സന്ദേശം എത്തി. 'ഈ പരമ്പരയിൽ വേണോ അതോ ഐ‌പിഎൽ വരെ കാത്തിരിക്കണോ' എന്നും ചോദ്യം ഉണ്ടായി. ജനുവരി 23നും ദീപക്
അഗർവാൾ സന്ദേശം അയച്ചു 'ബ്രോ ഈ പരമ്പരയിൽ വല്ലതും നടക്കുമോ' എന്നായിരുന്നു ദീപക് അഗർവാളിന്റെ ചോദ്യം. പിന്നീട് 2018ലെ ഐപിഎൽ സമയത്തും ദീപക് അഗർവാൾ ചാറ്റ് തുടർന്നു. ഐപിഎല്ലിൽ ഹൈദരാബാദിന്റെ താരമായിരുന്നു ഷാക്കിബ്.

'ഈ മത്സരത്തിൽ കളിക്കുന്നുണ്ടോ' എന്നാണ് സൺറൈസേഴ്സ് ഹൈദരാബാദും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് മുൻപ് ഷക്കിബിന് ലഭിച്ച സന്ദേശം. എന്നാൽ ഈ ചാറ്റുകൾക്കൊന്നും ഷക്കീബ് മറുപടി നൽകിയിരുന്നില്ല. പിന്നീട് ദീപക് അഗർവാൾ ചോദിച്ചത് അക്കൗണ്ട് വിവരങ്ങളാണ്. ഇതോടെ നേരിൽ കാണാം എന്ന് ഷാക്കീബ് മറുപടി നൽകി. ചില സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്തതായും ഐസിസി കണ്ടെത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :