വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (15:27 IST)
ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിലും ലക്ഷദ്വിപിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും എന്നും ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. അതിതിവ്ര ന്യൂനമർദ്ദമായി ഇത് രൂപാന്തരം പ്രാപിക്കും. നവംബർ ഒന്നാം തീയതി വൈകിട്ടോടെ അതീതിവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്താകമാനം കനത്ത
മഴ തുടരും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.
നവംബർ ഒന്നാം തീയതിയോടെ കാറ്റിന്റെ വേഗം മണികൂറിൽ 70 കിലോമീറ്ററായി വർധിക്കും. ഇത് പിന്നീട് 80 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ ആയി മറിയേക്കാം. ശക്തമായ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.