വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല; വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

വിനായക ചതുര്‍ത്ഥി, ഗണപതി, ഗണേശ ചതുര്‍ത്ഥി, Vinayaka Chathurthi, Ganesha Chathurthi
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (21:47 IST)
അതി സുന്ദരമായി നൃത്തം ചെയ്യുന്ന ദേവനാണ് ഗണപതി. ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഈ ആഗ്രഹ സഫലീകരണത്തിനായി ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു.

വയറ് നിറയെ മോദകം കഴിച്ച് സന്തുഷ്ടനായിത്തീര്‍ന്ന ഗണപതി ത്രിസന്ധ്യാ സമയത്ത് കൈലാസത്തിലൂടെ യാത്ര ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതു കണ്ട് വിഷണ്ണനായി ഗണപതി ആരും കണ്ടില്ലെന്നുറപ്പ് വരുത്തി. മോദകയുണ്ടകള്‍ തിരിച്ച് വയറിലേക്ക് തന്നെ തളളി.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ചന്ദ്രന്‍ ഈ വിചിത്ര ദൃശ്യം കണ്ട് പൊട്ടിച്ചിരിച്ചു. പരിഹാസച്ചിരി കേട്ട് ക്രുദ്ധനായിത്തീര്‍ന്ന ഗണപതി 'എനിക്ക് സന്തോഷകരമായ ദിവസം എന്നെ കളിയാക്കിയതിനാല്‍ ഈ ദിവസം നിന്നെക്കാണുന്ന ആളുകള്‍ക്ക് അപവാദം കേള്‍ക്കാനിടവരട്ടെ'യെന്ന് ശപിച്ചു. അതിനാലാണ് വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വസമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :