അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിളിൽ തരംഗമാകുന്നത് ഇന്ത്യയുടെ ബലാക്കോട്ട് ആക്രമണം, പാകിസ്ഥാനികൾ പോലും ഗൂഗിളിൽ തിരഞ്ഞത് ഇന്ത്യൻ വ്യോമ സേനയെ !
- ഏറ്റുമുട്ടിയപ്പോഴെല്ലം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പരാജയപ്പെട്ടു പാകിസ്ഥാൻ
- അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ, ഒരു പൈലറ്റിനെ കാണാനില്ലെന്നും വെളിപ്പെടുത്തൽ
- പാകിസ്ഥാൻ അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യയുടെ കുറച്ചുഭാഗങ്ങൾ പോകുമായിരിക്കും, പക്ഷേ പിന്നീട് പാകിസ്ഥാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ല: മേജർ രവി
- രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
അതിഥികളെ സ്വീകരിക്കുന്നതിനായി ഒന്ന് ഒരുങ്ങാം, അറിയൂ ഇക്കാര്യങ്ങൾ !
വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്രത്തിൽ എപ്പോഴും ഒന്നീനോട് ഒന്ന് ചേർന്നു നിൽക്കുന്നു എന്ന് പറയാം. അതായത് വീടിന്റെ ഒരോ ഭാഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നർത്ഥം.
വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണ മുറികൾ. അതിഥികളുടെ രൂപത്തിൽ ഐശ്വര്യം വന്നു ചേരുന്ന ഇടങ്ങളാണ് സ്വീകരണ മുറികൾ. അതിനാൽ ഇവ ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതയുണ്ട്.
വീടിന്റെ കിഴക്കോ വടക്കോ ദിക്കുകളിലാണ് സ്വീകരണമുറികൾ പണിയേണ്ടത്. ഇക്കാര്യം നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധിക്കുക. മുറിയുടെ തെക്കുപടിഞ്ഞാറോ, തെക്ക് കിഴക്കോ വാതിലുകൾ സ്ഥാപിക്കരുത്. സ്ഥാനം ശരിയായതുകൊണ്ട് മാത്രം കാര്യമായില്ല. സ്വീകരണമുറികളിൽ സ്ഥാപിക്കുന്ന വസ്തുക്കൾ ഒരുക്കുന്നതിലുമുണ്ട് കാര്യങ്ങൾ.
സ്വീകരണ മുറിയിൽ തെക്കുപടിഞ്ഞാറ് ദിക്കിലാണ് ഫർണിച്ചറുകൾ സ്ഥാപിക്കേണ്ടത്. അലങ്കരത്തിനായുള്ള ഷെൽഫുകളും ഈ ദിക്കിൽ തന്നെ സ്ഥാപിക്കാം. തെക്കു കിഴക്ക് മൂലയിലാണ് ടി വി ഉൾപ്പടെയുള്ളവ സ്ഥാപിക്കാൻ ഉത്തമം.
അടുത്ത ലേഖനം