ഏറ്റുമുട്ടിയപ്പോഴെല്ലം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പരാജയപ്പെട്ടു പാകിസ്ഥാൻ

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (16:13 IST)
സ്വാതന്ത്രം ലഭിച്ച കാലം മുതൽ തുടങ്ങിയതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ. ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയും. ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ചും ഓരോ ഏറ്റുമുട്ടലുകൾക്കും തുടക്കം കുറിച്ചത് പാകിസ്ഥാനും. ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെകിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം പകിസ്ഥാൻ ഇന്ത്യക്ക് മുൻപിൽ പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.

സ്വാതന്ത്ര്യം ലഭിച്ച ഉടനെയാണ് ആദ്യ ഇന്ത്യ പാക് പോരട്ടം നടക്കുന്നത്. ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രരായി നിന്നിരുന്ന കശ്മീരിനെ 1947ൽ പകിസ്ഥാൻ ആക്രമിക്കുകയായിരുന്നു. ഇതോടെ കശ്മീരിനെ സഹായിക്കാൻ ഇന്ത്യ പ്രത്യാക്രമണം നടത്തി. പിന്നീട് അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് വെടി നിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് പാക് സൈന്യം അതിക്രമിച്ച് കയറിയ ഇടമാണ് ഇപ്പോൾ പാക് അധീന കശ്മീർ എന്നറിയപ്പെടുന്നത്.

പിന്നീട് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത് 1965ലെ യുദ്ധത്തിലായിരുന്നു. പൂഞ്ച് തിത്വർ ഉറി എന്നി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈനിക നീക്കം നടത്തുകയും, ഹാജിപീർ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. യുദ്ധത്തിൽ പകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ ലാഹോറിന് സമീപത്ത് എത്തിയെങ്കിലും അമേരിക്കയുടെയും സോവിയേറ്റ് യൂണിയന്റെയും സമ്മർദ്ദത്തെ തുടർന്ന് യുദ്ധം അവസാനിപ്പിച്ചു.

1971 നടന്ന യുദ്ധത്തിലും പ്രകോപനം പാകിസ്ഥാന്റേത് തന്നെയായിരുന്നു. മൂന്ന് സേനാ വിഭഗങ്ങളും പാകിസ്ഥാനെ ഒരുമിച്ച് നേരിട്ടതോടെ രണ്ടാഴ്ചക്കുള്ളിൽ തന്നെ പാകിസ്ഥാന് അടിയറവ് പറയേണ്ടി വന്നു. ബംഗ്ലാദേശിന്റെ രൂപപ്പെടലിന് കാരണമായത് ഈ യുദ്ധമാണ്. കാർഗിലിലേക്ക് പാകിസ്ഥാൻ സൈന്യം കടന്നു കയറാൻ ശ്രമിച്ചപ്പോൾ 1999 ലാണ് അടുത്ത ഇന്ത്യ പാകിസ്ഥാൻ യുദ്ധം.

കശ്മീരിലെ കാർഗിൽ ജില്ലയിലേക്ക് പാകിസ്ഥാൻ സേന നുഴഞ്ഞു കയറിയതോടെ മെയ്മാസത്തോടെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. രണ്ട് മാസത്തോളം നീണ്ടുനിന്ന കാർഗിൽ യുദ്ധത്തിൽ ജൂലൈ 27 ഇന്ത്യ വിജയം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യ പാകിസ്ഥാൻ യുദ്ധങ്ങൾ ഉണ്ടായില്ലെങ്കിലും പാകിസ്ഥാൻ സ്പോൻസേർഡ് തീവ്രവാദ സംഘങ്ങൾ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ രാജ്യം പാകിസ്ഥാൻ അതിർത്തി കടന്ന് മറുപടി നൽകി.

പത്താൻ‌കോട്ട് സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണത്തിൽ 18 ജവാൻ‌മാർക്ക് ജീവൻ നഷ്ടമായതിനെ തുടർന്നാണ് ഇതിനുമുൻപ് ഇന്ത്യൻ സൈന്യം പാകിസ്ഥാൻ അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും 500 മീറ്റർ ഉള്ളിലേക്ക് കടന്നുകയറി കരസേന ഭീകര കേന്ദ്രങ്ങൾ തകർക്കുകയായിരുന്നു. 38 ഭീകരരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :