അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ, ഒരു പൈലറ്റിനെ കാണാനില്ലെന്നും വെളിപ്പെടുത്തൽ

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (15:45 IST)
ഡൽഹി: നിയന്ത്രണരേഖ ലംഘിച്ച് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ കണാനില്ല എന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ത്യൻ പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തതായി പകിസ്ഥാൻ അവകാശപ്പെട്ടതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇന്ത്യയുടെ ഒരു മിഗ് വിമാനം ആക്രമണം ചെറുക്കുന്നതിനിടെ കാരണതയിരുന്നു. ഈ വിമാനത്തിലെ പൈലറ്റിനെയാണ് കാണായിരിക്കുന്നത്. ഒരു ഇന്ത്യൻ പൈലറ്റിന്റെ പാകിസ്ഥാൻ സേന അറസ്റ്റ് ചെയ്തതായി നേരത്തെ പാകിസ്ഥാൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത സൈനിക പേരു വിവരങ്ങളും ദൃശ്യങ്ങളും വെളിപ്പെടുത്തി പാകിസ്ഥാൻ ഔദ്യോകിക വാർത്താ സമ്മേളനം നടത്തുകയും ചെയ്തു.

ആക്രമണത്തിൽ പാകിസ്ഥാന്റെ ഒരു എഫ് 16 വിമാനം വെടിവച്ചുവീഴ്ത്തിയിരുന്നു. ഈ വിമാനം പാക് അധീന കശ്മീരിലാണ് തകർന്നു വീണത്. അതേ സമയം കാണാതായ പൈലന്റെ പേരോ മറ്റു വിശദാംശങ്ങളൊ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :