അനുബന്ധ വാര്‍ത്തകള്‍
- ഫ്ലിപ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫർ, റിയൽമി 2 പ്രോക്ക് വലിയ വിലക്കുറവ് !
- ‘ആശങ്ക വേണ്ട, കോട്ടയം കുഞ്ഞച്ചൻ തിരിച്ചുവരിക തന്നെ ചെയ്യും‘
- സ്വന്തം അഭിനയത്തെക്കുറിച്ച് ദിലീഷ് പോത്തന് പറയാനുള്ളത് ഇതാണ് !
- ‘ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന് ആളുകൾ ചോദിക്കില്ലേ‘, രജനികാന്തിനെ പരിഹസിച്ച് കമൽഹാസൻ
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും
ഓർമ്മശക്തിയും ബുദ്ധിയും വർധിപ്പിക്കാം ഈ വഴിയിലൂടെ !
ഓർമ്മശക്തിയും ബുദ്ധികൂർമതയും വർധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴികൾ ഉണ്ടെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മനുഷ്യ ജീവിതത്തിലെ സകല കാര്യങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളിൽ ഒന്നായ ബുധദേവനാണ് ഓർമ്മ ശക്തിയുടേയും ബുദ്ധി ശക്തിയുടെയും ദേവൻ. ബുധദേവനെ പ്രീതിപ്പെടുത്തുന്നത് ഇവ കൈവരിക്കാൻ സഹായിക്കും.
ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ മുടക്കമോ തടസമോ നേരിടാൻ സാധ്യതയുണ്ട്. ബുധന് വക്രദൃഷ്ടിയുള്ളവർ കൌശലക്കാരും കുബുദ്ധികാണിക്കുന്നവരുമായിരിക്കും. ബുധനെ പ്രീതിപ്പെടുത്തുന്നതിലൂടെ വീദ്യാസമ്പത്തും ബുദ്ധികൂർമ്മതയും കൈവരിക്കാനാകും
ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി പച്ചനിറത്തിലുള്ള രത്നമായ മരതകം ധരിക്കുന്നത് നല്ലതാണ്. ഇത് ധരിക്കുന്നതിലൂടെ ബുദ്ധി ശക്തിയും ഓർമ ശക്തിയും വർധിപ്പിക്കാനാകും. എന്നാൽ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ധരിക്കാൻ പാടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അടുത്ത ലേഖനം