മാമ്പഴം കഴിച്ചാല്‍ ലൈംഗികബന്ധം താറുമാറിലാകും ?; ഇതാണ് കാരണം

മാമ്പഴം കഴിച്ചാല്‍ ലൈംഗികബന്ധം താറുമാറിലാകും ?; ഇതാണ് കാരണം

 health , life style , food , romance , mango , പഴവര്‍ഗങ്ങള്‍ , ലൈംഗികത , ലൈംഗികബന്ധം , സ്‌ത്രീ
jibin| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (10:49 IST)
സെക്‍സ് ജീവിതത്തില്‍ പഴങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന് കരുത്തും ആരോഗ്യവും പകരുന്നതിനൊപ്പം ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാണ് പഴവര്‍ഗങ്ങള്‍.

നീണ്ടു നില്‍ക്കുന്ന ലൈംഗിക വേളയില്‍ ശരീരത്ത് ജലാംശം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കരുത്ത് പകരുന്നതിനും പഴ വര്‍ഗങ്ങള്‍ സഹായ പ്രധമാണ്. എന്നാല്‍, ലൈംഗികബന്ധത്തിനിടെ തണുപ്പ് പകരുന്ന പഴച്ചാറുകളോ ദൂഷ്യഫലമില്ലാത്ത ക്രീമുകളോ ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സെക്‍സിനെ കൂടുതല്‍ ആനന്ദിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കാനും പഴവര്‍ഗങ്ങള്‍ക്ക് കഴിയും. ശരീരത്തില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ചൂട് ഇതോടെ ഇല്ലാതാകും.

ലൈംഗിക ബന്ധത്തിനിടെ മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മാമ്പഴം ഒഴിവാക്കണം. മാമ്പഴം ശരീരത്തിന്‍റെ ചൂട് വര്‍ദ്ധിപ്പിക്കും.

ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാണ് പഴവര്‍ഗമാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ,വിറ്റാമിൻ കെ, കാത്സ്യം, കാർബോ ഹൈഡ്രെറ്റ് തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ഉണര്‍വ് നല്‍കും.

ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇറ്റലിയില്‍ വിദഗ്ദര്‍ പറയുന്നത്.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും. ഇതുവഴി
കൂടിയ തോതില്‍ ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്‍ഛയുടെ മായികലോകത്ത് എത്താന്‍ സാധിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :