പലപ്പോഴും വളരെ സ്വാഭാവികമായ പരിചയപ്പെടലോടെയാവാം തുടക്കം. നല്ല സുഹൃത്തുക്കള്‍. പരസ്പരം എല്ലാം തുറന്നു പറയുന്ന ബന്ധമായി അത് വളരുന്നു. അപ്പോഴൊന്നും ഇരുവരും പ്രണയത്തേക്കുറിച്ച് ചിന്തിക്കുന്നതേയുണ്ടാവില്ല. പിന്നീട് എപ്പഴോ അവരില്‍ ഒരാളുടെ ചിലപ്പോള്‍ ഇരുവരുടേയും മനസ് സൌഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള നേര്‍ത്ത അതിവരമ്പുകള്‍ ഭേദിക്കുന്നു.
പക്ഷെ അവര്‍ക്ക് തന്നെ അതിനെ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. താന്‍ അങ്ങനെ ചിന്തിക്കുക പോലും അരുത്, തന്‍റെ മനസില്‍ ഇങ്ങനെയൊരു വിചാരം ഉണ്ടെന്നറിഞ്ഞാല്‍ സുഹൃത്ത് എന്തു കരുതും, “ഛെ...വിശ്വസിക്കാന്‍ കൊള്ളാത്തവന്‍” ഇങ്ങനെ പോകും ആശങ്കകള്‍. ഈ ആശയക്കുഴപ്പത്തെ മറിക്കടന്ന് ചിലര്‍ക്ക് മാത്രമേ പ്രണയ സാഫല്യം ഉണടാവാറൊള്ളു. ധൈര്യസമേതം മനസുതുറക്കുമ്പോള്‍ ‘ ഞാനും ഇതു പറയാന്‍ കൊതിച്ചിരുന്നു ’ എന്ന മറുപടി കേട്ടാല്‍ ഏത് മനുഷ്യനാണ് കോരിത്തരിച്ച് പോവാത്തത്. ഇവിടെയും മുമ്പ് സൂചിപ്പിച്ച സഭാകമ്പത്തിന് റോളുണ്ട് കേട്ടോ.
അതെസമയം‘ നിന്നില്‍ നിന്ന് ഞാന്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ല ’ എന്ന ഉത്തരം ആരേയും തകര്‍ത്തുകളയും. പക്ഷെ ഈ ഉത്തരം “ അന്ന് നീയതു പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനയില്ല പക്ഷെ പിന്നീട് എനിക്ക് മനസിലായി ഞാനും നിന്നെ...” എന്നായി മാറാനും സാദ്ധ്യത ഏറെയാണ്. അങ്ങനെ ഒരു പ്രണയം കൂടി ജനിക്കുന്നു.
ഏത് പുലിയേയും പൂച്ചക്കുട്ടിയാക്കുന്ന പ്രണയത്തിന്‍റെ വിഭിന്ന തരത്തിലുള്ള ആരംഭങ്ങളേയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ കോളേജ് കാമ്പസുകളില്‍ ആദ്യമായി പ്രണയമറിയിക്കുമ്പോള്‍ വിയര്‍ത്തു പോകുന്ന കാമുകീകാമുകന്മാരുണ്ടോ.
200 സി സി ബൈക്കും മൊബൈല്‍ ഫോണുമയി നടക്കുന്ന യൊ യൊ യുവത്വത്തിന് പ്രണയം ഒരു അലങ്കാരം മാത്രമാണ്. കൂടെ കറങ്ങാന്‍, പോപ്കോണുകള്‍ കൊറിച്ചുക്കൊണ്ട് സിനിമ കാണാന്‍, സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അഹങ്കരിക്കാന്‍ അങ്ങനെ പലതിനുമായി ഒരു കൂട്ട് അത്രമാത്രം.