മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടില്ല

സാമൂഹിക പശ്ചാത്തലം 2

WEBDUNIA|
മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടില്ല വിവാഹ മോചനത്തിന്‍റെ സാമൂഹിക പശ്ചാത്തലം

വിദ്യാഭ്യാസത്തിനും കാര്യപ്രാപ്തിക്കുമൊപ്പം വ്യക്തിയുടെ മാനസികാരോഗ്യം വര്‍ദ്ധിക്കുന്നില്ല എന്ന മാനസികാരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍ മാറിയ സാമൂഹ്യ ബന്ധങ്ങള്‍ വ്യക്തി ജീവിതത്തിലേല്‍പ്പിച്ച ആഘാതങ്ങളുടെ യഥാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കുന്നു.

കൂട്ടുകുടുംബങ്ങളില്‍ ജീവിതം കണ്ടുപഠിക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ടായിരുന്നു. വ്യക്തി ബന്ധങ്ങളില്‍ ആഘോഷങ്ങളുടെ നിരച്ചാര്‍ത്തില്ലെങ്കിലും ഊഷ്മളത തങ്ങി നിന്നിരുന്നു. ഇന്ന് രണ്ട് വ്യക്തികളിലേയ്ക്ക് കുടുംബ ബന്ധങ്ങള്‍ ചുരുങ്ങിയപ്പോള്‍ പ്രശ്നങ്ങളുടെ തീവ്രതയും, അതുണ്ടാക്കുന്ന ആഘാതവുമെല്ലാം പലപ്പോഴും പങ്കുവയ്ക്കപ്പെടാതെ പോകുന്നു. ഇത് വ്യക്തിയുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും ഏറെ ദോഷകരമായി ബാധിക്കുന്നു.

കതിര്‍മണ്ഡപത്തില്‍ വച്ച് ജീവിപങ്കാളിയെ ആദ്യമായി കണ്ടവരും, കുഞ്ഞിന്‍റെ മാമോദീസാ ചടങ്ങിന് വരെ നാലാളു കൂടുന്നിടത്ത് വച്ച് പിള്ളാരുടെ അപ്പനോട് എങ്ങനാ മിണ്ടുന്നേ എന്ന് നാണിച്ചു നിന്നവരുമൊക്കെ സംതൃപ്തിയോടെ സാക്ഷ്യപ്പെടുത്തുന്നു ഇല്ലായ്മകളും വല്ലായ്മകളുമൊക്കെയുണ്ടെങ്കിലും ഞങ്ങള്‍ കുടുംബമായി തന്നെ ജീവിച്ചു. മക്കളും, ചെറുമക്കളും, പേരമക്കളുമൊക്കെയായി കൂടുംബജീവിതം ഞങ്ങള്‍ ആഘോഷിക്കുന്നു.

എന്നാലിന്ന് വിവാഹം നിശ്ചയിക്കുന്നതിന്‍റെ അന്നുതൊട്ട് പരസ്പരം സംസാരിച്ചും, ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞും നടക്കുന്ന വിവാഹങ്ങള്‍ ആകട്ടെ പലപ്പോഴും പാതിവഴിയില്‍ ഇഴപിരിയുന്നു. അടുത്തിടെ വിവാഹിതരായവരാണ് വിവാഹമോചനം തേടിയെത്തുന്നവരില്‍ അധികവുമെന്ന് കുടുംബകോടതിയിലെ അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :